Times Kerala

സ്വർണക്കടത്ത് കേസ്: ഗൂഢാലോചന നടന്നത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍ വെച്ച്; ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ…

 
സ്വർണക്കടത്ത് കേസ്: ഗൂഢാലോചന നടന്നത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റില്‍ വെച്ച്; ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വരെ സംശയത്തിന്റെ മുൾ മുനയിൽ നിർത്തുന്ന സ്വർണക്കടത്ത് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. മുഖ്യപ്രതി അടക്കമുള്ളവർ സ്വർണം കടത്തുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഫ്ലാറ്റിൽ വച്ചായിരുന്നുവെന്ന നിർണായക വിവരമാണ് ഇപ്പോൾ കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. നേരത്തെ റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട ഓഫീസ് പ്രവർത്തിച്ചിരുന്ന ഫെദർ ടവർ ഫ്ളാറ്റിലാണെന്നാണ് പ്രാഥമിക നിഗമനം.

പ്രതികളായ സ്വപ്ന സുരേഷും സന്ദീപും സരിത്തും ഫെദർ ടവറിലെ എഫ് 6 ഫ്ളാറ്റിൽ വെച്ച് ഇടപാടുകാരുമായി സ്വർണത്തിന്റെ വിലയടക്കമുള്ള നിർണായക കാര്യങ്ങൾ ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ ഐടി സെക്രട്ടറിയായ ശിവശങ്കറും ഈ ഫ്ലാറ്റിലാണ് താമസിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇവിടെ വെള്ളിയാഴ്ച്ച കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു.

Related Topics

Share this story