Times Kerala

സിസേറിയന്‍ കഴിഞ്ഞ് വയറ്റില്‍ തുണിവച്ച്‌ തുന്നിക്കെട്ടി ഡോക്ടര്‍മാര്‍; യുവതി ഗുരുതരാവസ്ഥയിൽ

 
സിസേറിയന്‍ കഴിഞ്ഞ്  വയറ്റില്‍ തുണിവച്ച്‌ തുന്നിക്കെട്ടി ഡോക്ടര്‍മാര്‍; യുവതി ഗുരുതരാവസ്ഥയിൽ

ലക്നൗ: സിസേറിയന്‍ കഴിഞ്ഞ് യുവതിയുടെ വയറ്റില്‍ തുണിവച്ച്‌ തുന്നിക്കെട്ടി ഡോക്ടര്‍മാര്‍. യുവതി ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു യുവതിയുടെ ശസ്ത്രക്രിയ. സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ശസത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ വയറ്റില്‍ തുണി കണ്ടെത്തിയിരുന്നതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

പ്രസവത്തിന് പിന്നാലെ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്കാൻ ചെയ്തപ്പോഴാണ് വയറ്റില്‍ തുണി കണ്ടെത്തിയതെന്ന് യുവതിയുടെ ഭർത്താവ് പറയുന്നു. കണ്ടെത്തിയ തുണി ഓപ്പറേഷനിലൂടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തടര്‍ന്നാണ് കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലാണ്.

Related Topics

Share this story