വൃദ്ധ ദമ്പതികളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമം; മഹിള മോർച്ച നേതാവ് അടക്കം മൂന്ന് പേർ അറസ്റ്റിൽ
Jun 14, 2021, 22:26 IST
ഡെറാഡൂൺ: വൃദ്ധ ദമ്പതികളുടെ മരണ ശേഷം അനധികൃതമായി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. മഹിള മോർച്ച നേതാവ് അടക്കം നാല് പേരാണ് പോലീസ് പിടിയിലായത്. മഹിള മോർച്ച നേതാവ് റീന ഗോയൽ, രണ്ട് മക്കൾ, ഒപ്പം പ്രവർത്തിക്കുന്ന ഒരാളെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ റിമാൻഡ് ചെയ്തു. വൃദ്ധ ദമ്പതികളുടെ മക്കൾ അമേരിക്കയിലാണ് താമസിക്കുന്നതെന്നും ഇത് മുതലെടുത്താണ് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. വൃദ്ധ ദമ്പതികളുടെ മകനാണ് ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്.