Times Kerala

റാഗിംഗ് ചോദ്യം ചെയ്തു, പ്രിൻസിപ്പാളിനെ എഞ്ചിനീയറിംഗ് വിദ്യാർഥികൾ അക്രമിച്ചതായി പരാതി; നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

 
റാഗിംഗ്  ചോദ്യം ചെയ്തു,  പ്രിൻസിപ്പാളിനെ എഞ്ചിനീയറിംഗ് വിദ്യാർഥികൾ  അക്രമിച്ചതായി പരാതി; നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു : റാഗിംഗ് ചോദ്യം ചെയ്‌ത പ്രിന്‍സിപാളിനെ വിദ്യാർഥികൾ അക്രമിച്ചതായി പരാതി.സംഭവത്തിൽ നാല് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി . സൂറത്കല്ലിലെ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ മുഹമ്മദ് ബാസില്‍, സാംബ്റാം ആള്‍വ, കെ യു സമീല്‍, അശ്വിന്‍ എസ് ജോണ്‍സണ്‍ എന്നിവരാണ് അറസ്റ്റിലായത്.

കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗ് ചെയ്യുന്നതായി ജൂനിയര്‍ വിദ്യാര്‍ഥികള്‍ പ്രിന്സിപലിനോട് പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികളെ പ്രിന്‍സിപല്‍ വിളിപ്പിക്കുകയും റാഗിംഗില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. ഇനിയും ആവര്‍ത്തിച്ചാല്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ഥികള്‍ പ്രിന്‍സിപലിനെ അക്രമിച്ചെന്നാണ് പരാതി.

Related Topics

Share this story