Times Kerala

യുപിയിൽ ആശുപത്രി കിടക്കയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഒരാൾ കൊല്ലപ്പെട്ടു

 
യുപിയിൽ ആശുപത്രി കിടക്കയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഒരാൾ കൊല്ലപ്പെട്ടു

ലഖ്‌നൗ: ഷാജഹാൻപൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായ 2 പേർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഒരാൾ കൊല്ലപ്പെട്ടു. ഹൻസ്‌റാം (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് പ്രതിയായ അബ്‌ദുൾ റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റഹ്മാൻ പുറത്തു പോയ സമയത്ത് ഹൻസ്‌റാം പ്രതിയുടെ കിടക്കയിൽ ഇരിക്കുകയും ഇതുകണ്ട് വന്ന പ്രതി ഇതിനെച്ചൊല്ലി ഹൻസ്റാമുമായി വാക്കുതർക്കത്തിലേർപ്പെടുകയുമായിരുന്നു. അതേസമയം, പ്രതി ഹൻസ്റാമിനെ തള്ളുകയും വീഴ്‌ചയിൽ മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story