യുപിയില്‍ പരാതി നല്‍കാനെത്തിയ യുവതിയെ ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു
Sep 27, 2020, 13:39 IST
മുസാഫർനഗർ:പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ യുവതിയെ ഓഫീസിൽ വെച്ച് പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ ഓഫീസിലെത്തിയപ്പോഴാണ് ബലാത്സംഗത്തിനിരയായതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.