മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍; രാജ്യതലസ്ഥാനത്ത് 15 പേര് അറസ്റ്റില്‍
May 15, 2021, 21:21 IST
ന്യൂഡല്‍ഹി : പ്രധനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തി പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ കണ്ട സംഭവത്തില്‍ 15 പേര് അറസ്റ്റില്‍. സര്‍ക്കാരിന്റെ വാക്സിന് നയം ചോദ്യം ചെയ്താണ് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഭവത്തിൽ അഞ്ചുപേരെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കേണ്ട വാക്സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്. എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.