മൂന്നര വയസ്സുകാരനെ പീഡിപ്പിച്ച 60കാരൻ അറസ്റ്റിൽ; സംഭവം വയനാട്ടിൽ
Sep 27, 2020, 20:04 IST
വയനാട്: മൂന്നര വയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ 60 വയസുകാരൻ അറസ്റ്റിൽ. തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടൻ സുലൈമാൻ (60) ആണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ തൊണ്ടർനാട് എസ്.ഐ എ.യു. ജയപ്രകാശും സംഘവും ചേർന്നാണ് പ്രതിയെ കുഞ്ഞോത്ത് വെച്ച് അറസ്റ്റ് ചെയ്തത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.