മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛൻ അറസ്റ്റിൽ
Mar 7, 2021, 11:32 IST
മലപ്പുറം; തിരൂർ കൽപകഞ്ചേരിയിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കുട്ടിക്ക് വയറിനുള്ളിൽ അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.തുടർന്ന് ആശുപത്രി അധികൃതർ കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് രണ്ടാനച്ഛൻ പീഡിപ്പിച്ച വിവരം കുട്ടി വെളിപ്പെടുത്തുന്നത്. തുടർന്ന് ഡോക്ടറാണ് വിവരം പോലീസിൽ അറിയിച്ചത്.വാടക വീട്ടിലാണ് കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാൾ കഴിയുന്നത്. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.