മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി; പോലീസ് സ്റ്റേഷനിൽ മരിച്ചു
Nov 23, 2020, 20:27 IST
ശ്രീനഗർ: മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ 45കാരൻ പൊലീസ് സ്റ്റേഷനിൽ മരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അഖ്നൂർ നിവാസിയായ കുൽദീപ് കുമാറാണ് ആർ.എസ്. പുര പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ മരിച്ചത്. ബോധരഹിതനായി കണ്ടെത്തിയ ഇയാളെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചതായും നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും അധികൃതർ പറഞ്ഞു.