മദ്യപിച്ച് തർക്കിച്ച മകനെ അച്ഛൻ മർദിച്ചു കൊലപ്പെടുത്തി; അബദ്ധത്തിൽ സംഭവിച്ചതെന്ന് അച്ഛൻ
Sep 21, 2021, 08:38 IST
പാലക്കാട്: പാലക്കാട് ചിറ്റിലഞ്ചേരിയിൽ മദ്യപിച്ച് തർക്കമുണ്ടാക്കിയ മകനെ അച്ഛൻ മർദിച്ചു കൊലപ്പെടുത്തി. എന്നാൽ മരണം അബദ്ധത്തിൽ സംഭവിച്ചതെന്ന് അച്ഛൻ പൊലീസിന് മൊഴി നൽകി .പാട്ട സ്വദേശി രതീഷ് (39) ആണ് മരിച്ചത്.
രതീഷ് മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് മർദിച്ചതെന്നാണ് അച്ഛൻ്റെ വാദം. തുടർന്ന് അച്ഛൻ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു.