ഭർത്താവ് വീട്ടിലെ കോഴികളെ ലൈംഗികമായി പീഡിപ്പിച്ചു; ഭാര്യ ചിത്രീകരിച്ച വീഡിയോ തെളിവായി; യുവാവിന് ശിക്ഷ വിധിച്ചു കോടതി
വീട്ടിൽ വളർത്തുന്ന കോഴികളുമായി പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുവാവിന് തടവുശിക്ഷ. യു കെക്കാരനായ യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. ഭർത്താവ് കോഴികളുമായി ലൈംഗികബന്ധത്തിൽ ഏർപെട്ട വീഡിയോ ഭാര്യ ചിത്രീകരിച്ചിരുന്നു .ഇതാണ് കോടതിയിൽ തെളിവായത്.കഴിഞ്ഞ തിങ്കളാഴ്ച യു.കെയിലെ യോർക് ഷൈറിൽ ആയിരുന്നു സംഭവം. റെഹാൻ ബെയ്ഗ് എന്ന യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. അസ്വസ്ഥതപ്പെടുത്തുന്ന പ്രവൃത്തികൾ നടത്തിയതിനും കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നതിന്റെ ചിത്രങ്ങൾ കൈവശം വച്ചതിനുമാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ ബെയ്ഗിന്റെ വീട്ടിൽ നിന്ന് പോലീസ് കുട്ടികളുടെ ചിത്രങ്ങൾ പിടിച്ചെടുത്തിരുന്നു. ചിലത് ആറ് വയസിന് താഴെയുള്ള കുട്ടികളുടെ ചിത്രങ്ങൾ ആയിരുന്നു. ബെയ്ഗും ഭാര്യ ഹലീമയും നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങൾ സമ്മതിച്ചതിനെ തുടർന്ന് ബെയ്ഗിനെ മൂന്നു വർഷത്തെ തടവിനു വിധിച്ചു. കുറ്റം സമ്മതിച്ച ഭാര്യയ്ക്കും ആറു മാസത്തെ ശിക്ഷ ലഭിച്ചു.