Times Kerala

ബാലഭാസ്കറിന്റെ മരണം; നുണ പരിശോധന വെള്ളിയാഴ്‌ച ആരംഭിക്കും

 
ബാലഭാസ്കറിന്റെ മരണം; നുണ പരിശോധന വെള്ളിയാഴ്‌ച ആരംഭിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച കേസിലെ നുണ പരിശോധന വെള്ളിയാഴ്ച തുടങ്ങും. ഇതിനായി കേന്ദ്ര ഫൊറന്‍സിക് ലാബിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സി.ബി.ഐ പ്രത്യേകസംഘം രൂപീകരിച്ചു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയത് ആസൂത്രിത അപകടമോ എന്ന കാര്യത്തിൽ വ്യക്തത തേടിയാണ് സിബിഐ യുടെ അന്വേഷണം.ഇതുവരെയുള്ള അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ട മൊഴികളില്‍ വ്യക്തത തേടിയാണ് നുണപരിശോധനാ നടത്താൻ തീരുമാനിച്ചത്. ഡ്രൈവര്‍ അര്‍ജുന്‍, മാനേജര്‍ പ്രകാശന്‍ തമ്പി എന്നിവരെ 25നും സുഹൃത്തായ വിഷ്ണു സോമസുന്ദരം, സാക്ഷിയായ കലാഭവന്‍ സോബി എന്നിവരെ 26നും പരിശോധനക്ക് വിധേയമാക്കും. ചെന്നൈ, ഡല്‍ഹി എന്നീ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ നിന്നുള്ള വിദഗ്ധസംഘത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയിലാണ് പരിശോധന.

Related Topics

Share this story