ബര്‍ധമാന്‍ വ്യാജ മുദ്ര പതിപ്പിച്ചു ബിരിയാണി അരി വിറ്റു; സംഭവത്തിൽ കേസെടുത്തു പോലീസ്
തൃശൂർ: ബര്‍ധമാന്‍ അഗ്രോ പ്രൊഡക്ട്സ് കമ്പനിയുടെ വ്യാജ മുദ്ര ചാക്കില്‍ പതിപ്പിച്ചു ബിരിയാണി അരി വിറ്റ സംഭവത്തിൽ തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. ബര്‍ധമാന്‍ അഗ്രോ പ്രൊഡ്ക്ട്സ ലിമിറ്റഡ് കമ്പനിയുടെ വ്യജ മുദ്ര പതിച്ച ചാക്കില്‍ ഗുണനിലവാരമില്ലാത്ത ബിരിയാണി അരി വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരിയിലെ തന്നെ സ്വകാര്യ പലചരക്കുകടയില്‍ പൊലീസ് പരിശോധന നടത്തുകയും ഇവിടെ നിന്ന് അഞ്ചു ചാക്ക് ബിരിയാണി അരി കണ്ടെത്തുകയും ചെയ്തിരുന്നു . ചാക്കുകളില്‍ പതിച്ചത് കമ്പനിയുടെ വ്യാജമുദ്രയാണെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പീച്ചി വഴക്കുംപാറ സ്വദേശിയായ കൃഷ്ണകുമാണ് ഈ വ്യാജമുദ്ര നിര്‍മിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ പ്രതിയാക്കി പൊലീസ് കേസെടുത്തെങ്കിലും പിടികൂടാനായിട്ടില്ല. പലചരക്ക് കടയുടമയ്ക്ക് ഇതു വ്യാജനാണെന്ന് അറിവില്ലായിരുന്നു. അതുക്കൊണ്ടുതന്നെ, സംഭവത്തിൽ ഉടമയെ പൊലീസ് പ്രതിചേര്‍ത്തില്ല.