പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവിഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവിഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് കോട്ടപാടം തലയ്ക്കശ്ശേരി ചോലപ്പറമ്പിൽ വീട്ടിൽനിന്ന് പാലക്കാട് പട്ടിത്തറ തൊഴുക്കര ലക്ഷം വീട് കോളനിയിൽ വാടകക്ക് താമസിക്കുന്ന പി. രമേശിനെയാണ് (28) തിരുവനന്തപുരം കാട്ടാക്കട ഇൻസ്പെക്ടർ കിരണും സംഘവും അറസ്റ്റ് ചെയ്തത്.സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാട്ടാക്കട സ്വദേശിനിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം നഗ്നവിഡിയോ കൈക്കലാക്കി ഷെയർചാറ്റിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമമനുസരിച്ച് കേസെടുത്ത് കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.