പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച 52 കാരന് 15 വർഷം കഠിന തടവ്
Feb 10, 2021, 10:34 IST
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച 52 കാരനെ 15 വർഷം കഠിന തടവിന് ശിക്ഷിച്ചു കോടതി. മധ്യപ്രദേശിലെ ജബൽപൂരിൽ 2018 മാർച്ച് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് ഇയാൾ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത്. തുടർന്ന് അമ്മയോടും സഹോദരനോടും പെൺകുട്ടി സംഭവം പറഞ്ഞതോടെയാണ് പ്രതി പിടിയിലാകുന്നത്. ജയിൽ ശിക്ഷ കൂടാതെ 500 രൂപ പിഴയും വിധിച്ചതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജയ് കുമാർ ജെയിൻ പറഞ്ഞു.