പ്രണയാഭ്യർഥന നിരസിച്ചു, 19കാരിയെ വെടിവെച്ച് കൊന്നു; അയല്‍വാസിയായ യുവാവ് ഒളിവില്‍
രാജസ്ഥാൻ: രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ 19 വയസുകാരിയായ യുവതിയെ അയല്‍വാസിയായ യുവാവ് വെടിവെച്ച് കൊന്നു. മുഖര്‍ജി നഗറില്‍ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.അങ്കിത എന്ന 19കാരിയാണ് വെടിയേറ്റ് മരിച്ചത്. പെണ്‍കുട്ടി വീടിന്റെ ടെറസില്‍ ചെടികള്‍ നനയ്ക്കുന്നതിനിടയിലാണ് യുവാവ് വെടിവെച്ചത്. പെണ്‍കുട്ടിയുടെ വീടിന്റെ പുറകിലാണ് പ്രതി സുനിലിന്റെ വീട്.അവിടെ നിന്നും പെണ്‍കുട്ടിയുടെ വീടിന്റെ മേല്‍ക്കൂരയിലേക്ക് ചാടിയാണ് അങ്കിതയെ വെടിവെച്ചതെന്ന് കോട്വാലി പോലീസ് പറഞ്ഞു.സംഭവം നടക്കുമ്ബോള്‍ അങ്കിതയോടൊപ്പം സഹോദരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടർന്ന് പ്രതി ഒളിവില്‍ പോയെന്നും തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു.