പിതാവ് മകനെ ടർപെന്റൈൻ ഒഴിച്ച് തീകൊളുത്തി കൊന്നു
Jan 21, 2021, 11:55 IST
ഹൈദരാബാദ്: 13 കാരനെ സ്വന്തം പിതാവ് തീകൊളുത്തി കൊന്നു. സെക്കന്തരാബാദിൽ ആണ് ചാരൻ എന്ന ബാലനെ പിതാവ് ടർപെന്റൈൻ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ചരണിനെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടി പഠിക്കാത്തതിനാലാണ് പിതാവ് തീ കൊളുത്തിയതെന്നാണ് വിവരം. പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി.