പാരിതോഷിക തുക വർധിപ്പിച്ച് പോലീസ്; വികാസ് ദുബൈയുടെ വിവരം നൽകുന്നവർക്ക് 2.5 ലക്ഷം രൂപ
Jul 6, 2020, 15:00 IST
കാൺപുർ: എട്ടു പോലീസുകാരുടെ മരണത്തിന് ഇടയാക്കിയ കാൺപൂർ ആക്രമണ കേസിൽ കൊടുംകുറ്റവാളി വികാസ് ദുബൈയുടെ വിവരം നൽകുന്നവർക്കുള്ള പാരിതോഷിക തുക വർധിപ്പിച്ചു. നേരത്തെ ഒരു ലക്ഷം പ്രഖ്യാപിച്ചിരുന്ന ദുബൈയുടെ തലയ്ക്ക് പോലീസ് ഇപ്പോൾ 2.5 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിലെ എട്ടു പേരെയാണ് ദുബൈയും കൂട്ടാളികളും വകവരുത്തിയത്. ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ദുബൈക്ക് വിവരങ്ങൾ ചോർത്തി നൽകിയ നാല് പോലീസുകാരെ കൂടി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.