പഞ്ചാബിലെ ആക്സിസ് ബാങ്ക് കൊള്ളയടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ
Apr 12, 2021, 09:49 IST
ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിൽ ആക്സിസ് ബാങ്കിൽ നിന്ന് 4.04 ലക്ഷം രൂപ കൊള്ളയടിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. ഇന്നലെ ചണ്ഡിഗഡിലെ സെക്ടർ മുപ്പത്തിനാലിലാണ് മോഷണം നടന്നത്. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. സംഭവത്തെത്തുടർന്ന് പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.