തൃപ്തി ദേശായിയെയും സംഘത്തെയും കള്ളവാറ്റുമായി പിടികൂടി.? വീഡിയോ വൈറൽ; സത്യാവസ്ഥ ഇതാണ്….
Apr 2, 2020, 20:30 IST
തൃപ്തി ദേശായിയെയും സംഘത്തെയും കള്ളവാറ്റുമായി പിടിച്ചെന്ന തരത്തിൽ വാര്‍ത്തയും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അന്വേഷണത്തിനൊടുവിൽ പഴയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് സോഷ്യം മീഡിയ തന്നെ കണ്ടെത്തിയിട്ടുണ്ട്.
സംഘപരിവാര്‍ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യമാകെ മദ്യഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ ദേശായിയും സംഘവും വ്യാജ ചാരായം വാറ്റിയതിന് പിടിയിലായെനന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ വീഡിയോ പ്രചരിച്ചത്.