തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ വധശ്രമം; പിന്നിൽ പോപ്പുലര്‍ ഫ്രണ്ടെന്നു ഡിവൈഎഫ്ഐ
Jul 9, 2020, 20:53 IST
തിരുവനന്തപുരം: വെബായം കൊപ്പത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ വധശ്രമം. കാറിലെത്തിയ സംഘമാണ് യുവാക്കളെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഷാന്‍, നിഥിന് ശങ്കര്‍ എന്നീ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. അതേസമയം, യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.പോപ്പുലര്‍ ഫ്രണ്ട് ആണ് ആക്രമണശ്രമത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഡിവൈഎഫ്ഐ -പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷം നടന്നിരുന്നു