ഡൽഹിയിൽ സ്ത്രീകളടക്കമുള്ള മൃഗസംരക്ഷണപ്രവർത്തകർക്ക് നേരെ അക്രമം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മൃഗസംരക്ഷണപ്രവർത്തകർക്ക് നേരെ അക്രമം. നെയ്ബർഹുഡ് വോൾഫ് എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തെരുവുനായകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് റാണിബാഗിലെത്തിയതായിരുന്നു ഇവർ.
പ്രദേശത്തെ തെരുവുനായ്കളെ സഹായിക്കാനായെത്തിയ തന്നെയും സഹപ്രവർത്തകരെയും പ്രദേശവാസികൾ മർദിച്ചതായി ആസാദ്പുർ പോലീസ് സ്റ്റേഷനിൽ വച്ച് ഷൂട്ട് ചെയ്ത വീഡിയോയിലൂടെ സംഘടനയുടെ സ്ഥാപകയും മുഖ്യപ്രവർത്തകയുമായ അയേഷ ക്രിസ്റ്റിന അറിയിച്ചു.
നായ്കളെ പിടികൂടുന്നതിനിടെ ഒരു സംഘം ആളുകൾ സമീപത്തെത്തി അപമര്യാദയായി സംസാരിച്ചതായും മർദിച്ചതായും അയേഷ വീഡിയോയിൽ പറയുന്നു. അയേഷയുടെ മുഖവും വസ്ത്രവും രക്തം പുരണ്ടതായി കാണാം.അതേസമയം, ആക്രമണം നടത്തിയവർക്കെതിരെ വിവിധ വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു.
Neighborhood Woof volunteers Ayesha & her team who have done so much for animals were beaten up yesterday. Ayesha stands bleeding at Police Station & they refuse to register an FIR. @DelhiPolice please take cognizance of this crime & register this FIR pic.twitter.com/jP0Lbc2A27
— Naima (@naimakg_) July 4, 2020