Times Kerala

ജമ്മു കശ്മീരിൽ നിന്ന് പാക് ഡ്രോണുകൾ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെടുത്തു

 
ജമ്മു കശ്മീരിൽ നിന്ന് പാക് ഡ്രോണുകൾ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെടുത്തു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സാംബ ജില്ലയുടെ അതിർത്തി പ്രദേശത്ത് പാകിസ്ഥാൻ ഡ്രോണുകളിലെത്തിച്ച ആയുധങ്ങൾ ബിഎസ്എഫ് കണ്ടെടുത്തു. എകെ 47 റൈഫിൾ, പിസ്റ്റൾ, വെടിമരുന്ന് എന്നിവയാണ് പ്രദേശത്ത് നിന്നും സുരക്ഷാ സേന കണ്ടെടുത്തത്. ആയുധങ്ങളും വെടിമരുന്നും മഞ്ഞ നിറത്തിലുള്ള പോളിത്തീൻ കൊണ്ട് പൊതിഞ്ഞ് നിലത്ത് ഇട്ടിരുന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. ആയുധങ്ങൾ ഉപേക്ഷിച്ചതിന് ശേഷം ഡ്രോൺ പാകിസ്ഥാൻ പ്രദേശത്തേക്ക് തിരികെ പറന്നതായാണ് സംശയിക്കുന്നത്.

Related Topics

Share this story