ഗുജറാത്തിൽ 19,000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി; പിടികൂടിയത് അഫ്ഗാനിൽ നിന്നുമെത്തിച്ച ഹെറോയിൻ
അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമെത്തിച്ച 19,000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. ഇവിടെ നിന്നും കണ്ടെത്തിയത് മൂന്ന് ടണ്‍ ഹെറോയിന്‍ ആണ് . മയക്കുമരുന്ന് കൊണ്ടുവന്നത് രണ്ട് കണ്ടെയ്നറുകളിലായാണ് . തുടർന്ന് ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഡയറക്ടറേറ്റ് ഓഫ് റവ്യന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.
പിടികൂടിയ ഒരു കണ്ടെയ്നറില്‍ 2,000 കിലോയും അടുത്തതില്‍ 1,000 കിലോ ഹെറോയിനുമാണുണ്ടായിരുന്നത്. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് ചെന്നൈ, ഗാന്ധിധാം, അഹമ്മദാബാദ്, ഡല്‍ഹി, മാണ്ഡവി എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.