കോഴിക്കോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ബോംബാക്രമണം
Apr 12, 2021, 09:44 IST
കോഴിക്കോട്: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. കരുമല തേനാക്കുഴിയിലെ ഓഫീസിനു നേരെയാണ് അജ്ഞാതർ ബോംബെറിഞ്ഞത്. സംഭവത്തിൽ ഓഫീസിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചു. അതേസമയം,ആക്രമണത്തിന് പിന്നിൽ യുഡിഎഫ് ആണെന്ന് സിപിഎം ആരോപിച്ചു.