കോഴിക്കോട് നിര്‍ത്തിയിട്ട കാറും ആംബുലന്‍സുകളും കത്തിനശിച്ചു; മനഃപൂർവം കത്തിച്ചതാണെന്ന് പരാതി
കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട കാറും ആംബുലന്‍സുകളും കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ച 2.40ഓടെ സരോവരം പാര്ക്കിന് എതിര്‍വശത്താണ് സംഭവം. കക്കോടി സ്വദേശി വിദ്യയുടെ പേരിലുള്ള 2017 മോഡല്‍ സ്വിഫ്റ്റ് ഡിസയര്‍ കാറാണ് മൂഴുവനായി കത്തിയത്.അടുത്ത് നിര്‍ത്തിയ മാരുതി എകോ ആംബുലന്‍സും പൂര്‍ണമായി കത്തി. തൊട്ടടുത്ത ടെംേപാ ട്രാവലര്‍ ആംബുലന്‍സില്‍ ഭാഗികമായി തീപടര്‍ന്നു.രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എന്നാൽ ആംബുലന്‍സുകളും ടാക്സി വാഹനങ്ങളും പതിവായി നിര്‍ത്തിയിടാറുള്ള ഒഴിഞ്ഞ സ്ഥലമാണിതെന്നും . മനഃപൂര്‍വം കത്തിച്ചതാണെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.കാറിെന്റ മുന്‍വശത്തെ ചില്ല് തകര്‍ത്ത് തീകത്തിച്ച് സീറ്റിലേക്കെറിഞ്ഞതായാണ് സംശയം.