Times Kerala

കോലഞ്ചേരിയിൽ അസം സ്വദേശിയായ യുവാവിനെ കൊന്ന് ചാക്കിലാക്കി മണലിൽ ഒളിപ്പിച്ച നിലയിൽ; പ്രതിക്കായി അന്വേഷണം

 
കോലഞ്ചേരിയിൽ അസം സ്വദേശിയായ യുവാവിനെ കൊന്ന് ചാക്കിലാക്കി മണലിൽ ഒളിപ്പിച്ച നിലയിൽ; പ്രതിക്കായി അന്വേഷണം

കോലഞ്ചേരി: പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ അതിഥി തൊഴിലാളിയെ കൊന്ന് ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇവിടെ പ്രവർത്തിക്കുന്ന നിരത്ത് കട്ടകൾ ഉണ്ടാക്കുന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ രാജാ ദാസാണ് കൊല ചെയ്യപ്പെട്ടത്. ഇന്ന് രാവിലെ 8.45 ഓടെ ജോലിക്കെത്തിയ സ്ത്രീ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി ദീപൻ കുമാർ ഭാസിനായി (26) ഒളിവിലാണ്. പുത്തൻകുരിശ് ഡി.വൈ.എസ്.പി.എ. അജയ് നാഥ് , സി.ഐ. മഞ്ജുനാഥ്, രാമമംഗലം സി.ഐ ഷൈജു പോൾ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

Related Topics

Share this story