കൊച്ചി ഫ്ലാറ്റ് പീഡനം; പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ
Jun 10, 2021, 21:07 IST
തൃശൂർ: കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പിടിയിലായതായി റിപ്പോർട്ട്. തൃശ്ശൂരിലെ മുണ്ടൂരിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെ പ്രതിക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്ത മൂന്നു സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.