Times Kerala

കോവിഡ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ ബലാത്‌സംഗം ചെയ്തു

 
കോവിഡ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ ബലാത്‌സംഗം ചെയ്തു

ഭഗൽപുർ: കോവിഡ് രോഗിയായ ഭര്‍ത്താവിനെ ശുസ്രൂക്ഷിക്കാനായി എത്തിയ യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ ബലാത്‌സംഗത്തിന് ഇരയാക്കി. ബിഹാറിലെ ഭാഗല്‍പൂരിലാണ് സംഭവം നടന്നത്. യുവതി തന്നെയാണ് സാമൂഹ്യ മാധ്യമം വഴി പീഡന വിവരം വെളിപ്പെടുത്തിയത്. യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അറ്റൻഡറായ ജ്യോതികുമാറിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ജ്യോതികുമാറിനെ സസ്പെന്‍ഡ് ചെയ്തതായി ഭാഗല്‍പൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.താന്‍ നിരപരാധിയാണെന്നായിരുന്നു ജ്യോതികുമാര്‍ പൊലീസിനോട് പറഞ്ഞത്. കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു.

Related Topics

Share this story