കടയ്ക്കലിൽ ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്നയാൾ അറസ്റ്റിൽ
Jun 6, 2021, 20:29 IST
കൊല്ലം: കടയ്ക്കലിൽ ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്നയാൾ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി പാപ്പച്ചൻ എന്ന ജോൺസനാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വാറ്റുപകരണങ്ങൾ അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തു. ഒരു കുപ്പി വാറ്റ് ചാരായം രണ്ടായിരം രൂപ എന്ന നിരക്കിലാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. പ്രദേശത്ത് വാറ്റ് സംഘങ്ങൾ സജീവമാണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കടയ്ക്കൽ എസ്എച്ച്ഒ ഗിരിലാലിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.