എനിക്ക് കോറോണയാണ് കൊറോണയാണ്, ഞാൻ എല്ലാവരിലേക്കും അത് പടർത്തും; വീഡിയോ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ
വാഷിങ്ടൺ: തനിക്ക് കൊറോണയാണെന്നും എല്ലാവരിലേക്കും താൻ വൈറസ് പടർത്തുമെന്നും വീഡിയോ പ്രചരിപ്പിച്ച യുവതി അറസ്്റ്റിൽ. ടെക്സാസ് സ്വദേശിയായ ലോറയ്ൻ മരഡിയാഗ(18)യാണ് പൊലീസിന്റെ പിടിയിലായത്. താൻ മരിക്കുകയാണെങ്കിൽ എല്ലാവരും മരിക്കണമെന്നും അതിനാൽ കൊറോണ പരത്തുമെന്നുമാണ് യുവതി വീഡിയോയിൽ പറഞ്ഞത്.
അതേസമയം, പോലീസ് പിടികൂടിയതോടെ തനിക്ക് കൊറോണ വൈറസ് ബാധയില്ലെന്നാണ് യുവതിയുടെ അവകാശവാദം. ലോറയ്ൻ കൊറോണ പോസിറ്റീവാണെന്നതിനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസും അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഏറെ പരിഭ്രാന്തി സൃഷ്ടിക്കുന്ന വീഡിയോ ലോറയ്ൻ സാമൂഹികമാധ്യമമായ സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്തത്. വാൾമാർട്ട് സ്റ്റോറിൽനിന്ന് ചിത്രീകരിച്ച വീഡിയോയിൽ തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നും എല്ലാവർക്കും അത് പടർത്താനാണ് താൻ വന്നിരിക്കുന്നതെന്നും ലോറയ്ൻ അവകാശപ്പെട്ടിരുന്നു.