ആഫ്രിക്കയിൽ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ ആറു വിദ്യാർത്ഥികൾക്ക് മരണം
ആഫ്രിക്കന്‍ രാജ്യമായ കാമറൂണിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ആംഗ്ലോഫോണിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു വെടിവയ്പുണ്ടായത്.ബൈക്കിലെത്തിയ അക്രമി വിദ്യാര്‍ഥികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
ആംഗ്ലോഫോണിലെ കുംഭയിലുള്ള സ്വകാര്യ സ്കൂളിലായിരുന്നു അക്രമം നടന്നത്. 12നും 14നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്.പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.