Times Kerala

അസം – മിസോറാം സംഘർഷം; മരിച്ച പൊലീസുകാരുടെ എണ്ണം ഏഴായി

 
അസം – മിസോറാം സംഘർഷം; മരിച്ച പൊലീസുകാരുടെ എണ്ണം ഏഴായി

ഐസ്വാള്‍ : അസം – മിസോറാം അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച പൊലീസുകാരുടെ എണ്ണം ഏഴായി. ലൈലാപൂരിലെ അന്തർ സംസ്ഥാന അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രംഗം ശാന്തമാക്കാന്‍ ഇടപെട്ട അസം പൊലീസ് സേനയിലെ അംഗങ്ങള്‍ക്കാണ് ജീവൻ നഷ്ടമായത്. അക്രമ സംഭവങ്ങളിൽ 65 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ എല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പൊലീസുകാരുടെ മരണത്തില്‍ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്തിന്‍റെ അതിർത്തി സംരക്ഷിക്കാൻ വേണ്ടി പോരാടിയാണ് അവർ മരിച്ചതെന്ന് ഹിമാന്ത ബിശ്വ ട്വീറ്റ് ചെയ്‌തു. സംഭവത്തില്‍ ഇടപെടണമെന്ന് മിസോറാം മുഖ്യമന്ത്രിയോട് കഴിഞ്ഞ ദിവസം ഹിമാന്ത ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story