Times Kerala

യുവതി എ​ട്ടു വ​യ​സു​ള്ള മ​ക​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്നതിന് അ​റ​സ്റ്റി​ൽ

 
ക്രൈം
ഗു​രു​ഗ്രാം: എ​ട്ട് വ​യ​സു​ള്ള മ​ക​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​ ഗു​രു​ഗ്രാ​മി​ൽ പോ​ലീ​സ് അ​റ​സ്റ്റിൽ. സംഭവമുണ്ടായത് സി​ർ​ഹോ​ൾ ഗ്രാ​മ​ത്തി​ലാ​ണ്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് 28കാ​രി​യാ​യ യു​വ​തി​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കു​ട്ടി മ​രി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​ത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണെന്ന് പോലീസ് അറിയിച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പൂ​ർ ഖേ​രി സ്വ​ദേ​ശി​ക​ളാ​ണ് കുട്ടിയുടെ മാതാപിതാക്കളായ പൂനം ദേവിയും അ​ര​വി​ന്ദ് കു​മാറും. 

Related Topics

Share this story