Times Kerala

പ​ത്താംക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ക്രൂരമ​ർ​ദ​നമേറ്റ സംഭവത്തിൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ശിവൻകുട്ടി

 
സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ​ര​ണം: പ്ര​തി​ക​ൾ ആ​രാ​ണെ​ങ്കി​ലും പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
വ​യ​നാ​ട്: പ​ത്താംക്ലാ​സ് വി​ദ്യാ​ർ​ഥി ശ​ബ​രി​നാ​ഥി​ന് മൂ​ല​ങ്കാ​വ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ദ്യാ​ഭ്യാ​സ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ - അ​ക്കാ​ഡ​മി​ക്സ് എ. ​അ​ബൂ​ബ​ക്ക​റി​നെ മ​ന്ത്രി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തുകയുണ്ടായി. കൂടാതെ, സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നും ശ​ബ​രി​നാ​ഥി​നെ​യും ര​ക്ഷി​താ​ക്ക​ളെ​യും നേ​രി​ൽ കാ​ണാ​നും വ​യ​നാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർക്ക് മന്ത്രി നിർദേശം നൽകുകയുണ്ടായി. ഒരു കാരണവശാലും ക്യാമ്പസ്സിൽ റാഗിംഗ് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏ​ഴു ദി​വ​സ​ത്തേ​ക്ക് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യിച്ചത് പ്ര​ത്യേ​ക ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച് സം​ഭ​വം അ​ന്വേ​ഷി​ക്കു​മെ​ന്നാണ്. അ​മ്പ​ല​വ​യ​ല്‍ സ്വ​ദേ​ശി​യാ​യ ശ​ബ​രി​നാ​ഥി​ന് (15) സ​ഹ​പാ​ഠി​ക​ളു​ടെ മ​ര്‍​ദ​ന​മേ​റ്റ​ത് കഴിഞ്ഞ ദിവസമാണ്. കുട്ടി പറയുന്നത് ക​ത്രി​ക ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ച​യ​പ്പെ​ടാ​നെ​ന്നു പ​റ​ഞ്ഞു ക്ലാ​സി​ല്‍​നി​ന്നു വി​ളി​ച്ചു​കൊ​ണ്ടു​പോ​യ​വ​ര്‍ ആക്രമിച്ചതെന്നാണ്. നി​ല​വി​ല്‍ ക​ല്‍​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ശബരിനാഥ്.

Related Topics

Share this story