കോഴിക്കോട്: പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാർ ലഹരിക്കേസിൽ പ്രതികളായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. കേസിൽ കുറ്റാരോപിതരായ അധ്യാപകരെക്കുറിച്ചും ബി.ആർ.സി കേന്ദ്രീകരിച്ച് നടന്ന മറ്റ് ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കാൻ നാലംഗ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.(Vadakara MDMA Drug Case, Kozhikode BRC Teachers Drug Arrest)
എസ്.എസ്.കെ സ്റ്റേറ്റ് അഡീഷണൽ പ്രോജക്ട് ഡയറക്ടർ എ.കെ. ഷൈൻമോനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കൈമാറാനാണ് സർക്കാരിന്റെ ഉത്തരവ്. പേരാമ്പ്ര ബി.ആർ.സിയിലും സമീപ പ്രദേശങ്ങളിലെ മറ്റ് ബി.ആർ.സികളിലും അന്വേഷണ സമിതി നേരിട്ടെത്തി തെളിവെടുപ്പ് നടത്തും.
ലഹരി കേസിൽ ഉൾപ്പെട്ടിട്ടും പ്രതികളായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപികമാർക്ക് ബി.ആർ.സിയിൽ തടസ്സമില്ലാതെ തുടർന്നുപോകാൻ ഉന്നതരിൽ നിന്നോ മറ്റോ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് സമിതി പ്രത്യേകം പരിശോധിക്കും. പ്രതികളുടെ ബാങ്ക്, യു.പി.ഐ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
Story Summary
The Kerala Education Department has ordered a comprehensive probe into the drug case involving teachers from the Perambra BRC in Kozhikode. A four-member committee led by SSK State Additional Project Director A.K. Shinemon has been appointed to investigate the matter urgently, while police focus on the accused teachers’ UPI transactions.


