തൃശൂർ സദാചാരപോലീസ് കൊലപാതകം: നാലു പ്രതികൾ ഉത്തരാഖണ്ഡിൽ നിന്ന് പിടിയിൽ

281

 രാത്രി സുഹൃത്തിന്റെ വീട്ടിലെത്തിയ സ്വകാര്യ ബസ് ഡ്രൈവർ സഹറിനെ (32) മാരകമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സദാചാര പോലീസ് കൊലക്കേസിലെ 10 പ്രതികളിൽ നാലുപേരെ വെള്ളിയാഴ്ച കേരള പോലീസ് പിടികൂടി.

ചേർപ്പ് സ്വദേശികളായ കൊടക്കാട്ടിൽ അരുൺ, ചിറക്കൽ അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് ഉത്തരാഖണ്ഡിലെ ഒളിത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികൾ. നാലുപേരെയും ശനിയാഴ്ച വൈകുന്നേരത്തോടെ തൃശ്ശൂരിലെത്തിക്കുമെന്ന് പോലീസ് പറഞ്ഞു.

Share this story