Times Kerala

തോ­​പ്പും​പ­​ടി കൊ­​ല­​പാ​ത​കക്കേസിലെ പ്ര­​തി അലൻ പി­​ടി­​യി​ൽ 

 
ക്രൈം
കൊ​ച്ചി: തോ­​പ്പും​പ­​ടി കൊ­​ല­​പാ​ത​കക്കേസിലെ പ്ര­​തി പി­​ടി­​യി​ലായി. പിടിയിലായത് തോ­​പ്പും​പ­​ടി­​യി​ല്‍ യുവാവിനെ ക­​ട­​യി​ല്‍ ക​യ­​റി കു­​ത്തി­​ക്കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി­​ലെ പ്ര­​തിയാണ്. ഇയാൾ കൊ​ല്ല­​പ്പെ­​ട്ട ബി­​നോ­​യ് സ്­​റ്റാ​ന്‍­​ലി­​യു­​ടെ അ­​യ​ല്‍­​വാ­​സി​യാ­​യ അ­​ല­​നാ­​ണ്. ഇ­​യാ­​ളെ ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ത്ത­​ത് തോ­​പ്പും­​പ­​ടി­​യി­​ലെ ഒ­​രു ഉ​ള്‍­​പ്ര­​ദേ­​ശ­​ത്തു­​നി­​ന്നാ­​ണ്. പോലീസ് അറിയിച്ചത് കൊലപാതകത്തിലേക്ക് നയിച്ചത് മുൻപ് പല കാര്യങ്ങളിലുമുണ്ടായ തർക്കങ്ങളാണെന്നാണ്. സൗ​ദി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ ​പി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ക​ട​യിൽ സംഭവമുണ്ടായത് ബു­​ധ­​നാ​ഴ്­​ച രാ­​ത്രി 7:45ന് ആണ്. പ്രതി ക­​ട­​യി​ല്‍ ആ­​രു­​മി​ല്ലാ­​ത്ത സ­​മ​യ­​ത്ത് ഇ­​വി­​ടെ­​യെ​ത്തുകയും ബിനോയിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. തുടർന്ന് ഇയാൾ കയ്യിലിരുന്ന കത്തിയുപയോഗിച്ച് യുവാവിനെ നിരവധി തവണ കുത്തുകയായിരുന്നു. 20ഓളം തവണയാണ് ബിനോയിക്ക് കുത്തേറ്റിട്ടുള്ളത്. പ്രതി സംഭവശേഷം ഓടി രക്ഷപ്പെട്ടു. ബി­​നോ­​യി­​യെ കു­​ത്തേ­​റ്റ നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത് ഇ­​വി­​ടെ­​യെ​ത്തി­​യ ആ­​ളു­​ക­​ളാ­​ണ്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ ക്രൂരകൃത്യത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

Related Topics

Share this story