Times Kerala

 തിരുവനന്തപുരത്തെ ഗൃഹനാഥന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ 

 
തിരുവനന്തപുരത്തെ ഗൃഹനാഥന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
 തിരുവനന്തപുരം: പിതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിള വീട്ടില്‍ രാജേന്ദ്രന്‍ (63) മരിച്ച സംഭവത്തിലാണ് ഇദ്ദേഹത്തിന്റെ മൂത്തമകന്‍ രാജേഷിനെ (42) മലയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തത്.അച്ഛനും മകനും കെട്ടിടനിര്‍മാണ തൊഴിലാളികളാണ്. മെയ് നാലിന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. രാജേന്ദ്രനും മകന്‍ രാജേഷും തമ്മില്‍ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പരിസരവാസികള്‍ പറഞ്ഞു.സംഭവസമയം, ഇരുവരും മദ്യപിച്ചിരുന്നു. മറിഞ്ഞുവീണു പരിക്കുപറ്റിയതായാണ് ആശുപത്രിയില്‍ പറഞ്ഞത്. 11 ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രി ഐ സി യുവില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. രാജേന്ദ്രന്റെ മരണ വിവരം അറിഞ്ഞതോടെ രാജേഷ് വിളവൂര്‍ക്കല്‍ ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു.

Related Topics

Share this story