Times Kerala

 യുവതിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളി; കയ്യും കാലും ഇല്ലാത്ത മൃതദേഹം കണ്ടെത്തിയത് ട്രെയിനിൽ നിന്ന്

 
crime
 ഇൻഡോർ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കവറിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ട്രെയിനിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതേസമയം, മൃതദേഹത്തിനൊപ്പം കൈകാലുകൾ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. 20നും 25നും ഇടയിൽ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം. മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം ബാ​ഗിലാക്കി ട്രെയിനിൽ തള്ളിയതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ശുചീകരണ തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡോ.അംബേദ്കർ ന​ഗർ - ഇൻഡോർ ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. തല മുതൽ അര വരെയുള്ള ഭാഗങ്ങൾ മുറിച്ച് ട്രോളിയിലാക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. മറ്റ് ഭാ​ഗങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. യുവതിയുടെ കൈകളും കാലുകളും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Related Topics

Share this story