Times Kerala

 ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവം; നാല് പേർ കൂടി അറസ്റ്റിൽ 

 
സ്സ്
 വൈത്തിരി : ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നാലുപേർകൂടി അറസ്റ്റിൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ മലപ്പുറം സ്വദേശികളായ അരീക്കോട്, മൂർക്കനാട്, നടുത്തൊടിക വീട്ടിൽ ഹാരിസ് (29), അരീക്കോട്, കരിക്കാടൻ വീട്ടിൽ ഷറഫുദ്ദീൻ (38), കരിക്കാടൻ വീട്ടിൽ ഷിഹാബുദീൻ (35), ഉരങ്ങാട്ടേരി, കാരാത്തോടി വീട്ടിൽ ഷഫീർ (35) ലക്കിടിയിൽ നിന്നും വൈത്തിരി പോലീസിന്റെ പിടിയിലായത്.ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. ആറുപേരെ ശനിയാഴ്ചതന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു.വെള്ളിയാഴ്ച രാവിലെ പൊഴുതന പെരുങ്കോടയിലായിരുന്നു ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ. മലപ്പുറം സ്വദേശിയായ ശിഹാബിൽനിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽനിന്ന് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധമാണ് ഏറ്റുമുട്ടലിനുപിന്നിൽ.സ്വർണംതട്ടിയത് ചോദിക്കാൻ മലപ്പുറത്തുനിന്നെത്തിയ ശിഹാബും കൂട്ടാളികളും റാഷിദും കൂട്ടാളികളും തമ്മിലാണ് ഏറ്റുമുട്ടിയത്. കാറിൽ പിന്തുടർന്നായിരുന്നു ആക്രമണം.

Related Topics

Share this story