സിദ്ധിഖിന്റെ കൊലക്കുപിന്നില്‍ ഹണി ട്രാപ്പ്; ഫര്‍ഹനയെ സിദ്ധിഖിനു നേരത്തെ പരിചയമുണ്ടെന്നും പോലീസ്
Updated: May 27, 2023, 13:50 IST

മലപ്പുറം: കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ തിരൂര്‍ സ്വദേശി സിദ്ധിഖിനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ ഹണി ട്രാപ്പ് എന്ന് പോലീസ് സ്ഥിരീകരിച്ചു.
പ്രതികള്‍ ഫര്‍ഹാനയെ ഉപയോഗിച്ച് സിദ്ധിഖിനെ എരഞ്ഞിപ്പാലത്തെ ഹോട്ടലിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്നു എന്ന് മലപ്പുറം എസ് പി പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഫര്‍ഹനയെ സിദ്ധിഖിനു നേരത്തെ പരിചയമുണ്ട്. ഫര്‍ഹാന പറഞ്ഞിട്ടാണ് ഷിബിലിക്ക് ഹോട്ടലില്‍ ജോലി നല്‍കിയതെന്നും വ്യക്തമായി. സിദ്ധിഖിനെ കൊണ്ടു തന്നെ സംഘം ഇവിടെ മുറിയെടുപ്പിച്ചു. ഹോട്ടല്‍ മുറിയില്‍ വച്ചു ഫര്‍ഹാനയോടൊപ്പം നഗ്ന ഫോട്ടോ എടുക്കാനുള്ള പ്രതികളുടെ നീക്കം സിദ്ധിഖ് തടയാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ സിദ്ധിഖ് നിലത്തു വീണു. അപ്പോള്‍ ആഷിഖ് നെഞ്ചില്‍ ആഞ്ഞുചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.ഷിബിലിയും ഫര്‍ഹാനയും കൈയ്യില്‍ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങള്‍ കരുതിയിരുന്നു. ഫര്‍ഹാനയുടെ കൈവശം ഉണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയില്‍ അടിക്കുകയും ചെയ്തു. ഇതിനു മുമ്പെ പ്രതികള്‍ എ ടി എം പാസ് വേഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈവശപ്പെടുത്തിയിരുന്നു. മരണം നടന്ന ശേഷം കുറ്റകൃത്യം ഒളിപ്പിക്കുന്നതിനായി ശ്രമം. ഇതിനായി ആദ്യം ഒരു ട്രോളി ബാഗ് കൊണ്ടുവന്നെങ്കിലും മൃതദേഹം അതില്‍ കയറ്റാന്‍ പറ്റിയില്ല. അടുത്ത ദിവസം പുറത്തുപോയി മറ്റൊരു ട്രോളി ബാഗും കട്ടിങ്ങ് യന്ത്രവും വാങ്ങിക്കൊണ്ടുവന്നു. മൃതദേഹംമുറിച്ചു രണ്ടു ബാഗില്‍ നിറച്ച് സിദ്ധിഖിന്റെ തന്നെ കാറില്‍ അട്ടപ്പാടിയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. മെയ് 18 നാണ് ഹോട്ടലില്‍ കൊല നടന്നത്. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.ഇക്കഴിഞ്ഞ 18നാണ് സിദ്ധിഖിനെ കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടര്‍ന്ന് 22 ന് മകന്‍ പോലീസില്‍ പരാതി നല്‍കി.