Times Kerala

 ഒപ്പം താമസിക്കുന്ന സ്ത്രീയുടെ മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; പ്രതി അറസ്റ്റിൽ 

 
rape
കൊല്ലം: ഒപ്പം താമസിച്ചുവന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ ആളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണനല്ലൂർ ചേരിക്കോണത്ത് വാടകയ്ക്ക് താമസിക്കുന്നയാളിനെയാണ് പോലീസ് പിടികൂടിയത്.ഭാര്യയും മൂന്നു മക്കളുമുള്ള ഇയാൾ അവരെ ഉപേക്ഷിച്ചശേഷമാണ് രണ്ടു മക്കളുള്ള സ്ത്രീയോടൊപ്പം താമസമായത്.കഴിഞ്ഞയാഴ്ചയാണ് ഇവർ ചേരിക്കോണത്ത് താമസത്തിനായെത്തിയത്. നിരന്തരമായ പീഡനം കുട്ടി ചൈൽഡ് വെൽഫെയർ സമിതിയെ അറിയിച്ചതായാണ് വിവരം. വിവരങ്ങൾ ശേഖരിച്ചശേഷം അന്വേഷണം കണ്ണനല്ലൂർ പോലീസിനു വിവരം കൈമാറുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Related Topics

Share this story