Times Kerala

ചിട്ടിപ്പണം നൽകിയില്ല; ബാങ്കിലെത്തി ശരീരത്തിൽ പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്

 
ചിട്ടിപ്പണം നൽകിയില്ല; ബാങ്കിലെത്തി ശരീരത്തിൽ പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്

ഇടുക്കി: തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിലെത്തി ഭീകരാന്തരീക്ഷം തീർത്ത യുവാവ് പിടിയിൽ. ചിട്ടിപ്പണം ചോദിച്ചെത്തിയ ഇയാൾ ബാങ്കിനുള്ളിൽ പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മുട്ടം സ്വദേശി പ്രസാദിനെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു.

ബാങ്കിൽ ഇയാൾ അഞ്ച് ലക്ഷം രൂപയുടെ ചിട്ടി കൂടിയിരുന്നു. തുടർന്ന് ചിട്ടിയുടെ അടച്ച പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബാങ്കിൽ എത്തി. എന്നാൽ അഡ്മിനിസ്‌ട്രേറ്റീവ് ബോഡിയുടെ അനുമതി വേണമെന്ന മാനേജർ നൽകിയേ മറുപടിയിൽ പ്രകോപിതനായ ഇയാൾ ഇന്ന് ബാങ്കിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

രാവിലെ ബാങ്കിലെത്തിയ പ്രസാദ് കയ്യിലുണ്ടായിരുന്ന പെട്രോൾ ശരീരമാസകലം ഒഴിച്ചു. ഈ സമയം ഇയാളുടെ കയ്യിൽ പടക്കവും ഉണ്ടായിരുന്നു. പോലീസും ഫയർഫോഴ്‌സും എത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.
 

Related Topics

Share this story