Times Kerala

വില്‍പനക്കും ഉപയോഗത്തിനുമായി ലഹരി ശേഖരം; സ്പാ നടത്തിപ്പുകാരന്‍ പിടിയില്‍

 
വില്‍പനക്കും ഉപയോഗത്തിനുമായി ലഹരി ശേഖരം; സ്പാ നടത്തിപ്പുകാരന്‍ പിടിയില്‍
വില്‍പ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച എം.ഡി.എം.എയുമായി സ്പാ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടില്‍, പാറക്കലിലെ സ്പാ ആൻഡ് റെസിഡന്‍സി നടത്തിപ്പുകാരനായ കോഴിക്കോട്, കൊയിലാണ്ടി, തേവര്‍മഠത്തില്‍ വീട്ടില്‍ ടി.എം. റാഫി(39)യെയാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ ടി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. സിഗരറ്റ് പാക്കറ്റിനുള്ളിൽ സുതാര്യ കവറിലാക്കി ഒളിപ്പിച്ച വെച്ചിരുന്ന 1.83 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. എ.എസ്.ഐ സാഹിറ ബാനു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നജീബ്, ശരത്, ജയേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Related Topics

Share this story