Times Kerala

 പങ്കാളി കൈമാറ്റ കേസ്, വെട്ടേറ്റു മരിച്ച യുവതിയുടെ ഭര്‍ത്താവ് വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയില്‍

 
 പങ്കാളി കൈമാറ്റ കേസ്, വെട്ടേറ്റു മരിച്ച യുവതിയുടെ ഭര്‍ത്താവ് വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയില്‍
 കോട്ടയം: മണര്‍കാട് യുവതിയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തില്‍ ഭര്‍ത്താവാണ് പ്രതിയെന്ന് മരിച്ച യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. 
പങ്കാളി പങ്കുവെച്ച കേസിലെ ഇരയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഭര്‍ത്താവുമായി അകന്നതിന് ശേഷം മണര്‍കാട് മാലത്തെ വീട്ടില്‍ പിതാവിന്റെയും സഹോദരങ്ങളുടേയും കൂടെയാണ് യുവതി താമസിച്ചിരുന്നത്. ഇന്നലെ രാവിലെ അച്ഛനും സഹോദരങ്ങളും പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. കൊലപാതകം നടത്തിയത് മകളുടെ ഭര്‍ത്താവ് തന്നെയെന്ന് യുവതിയുടെ പിതാവും പറഞ്ഞു. ഇതിനിടെയാണ് ഇയാള്‍ വിഷം കഴിച്ചത്.കേരളത്തെഞെട്ടിച്ച വാര്‍ത്തയായിരുന്നു കറുകച്ചാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കപ്പിള്‍ സ്വപ്പിങ് കേസ്. കേസിലെ ഇരയാണ് കൊല്ലപ്പെട്ട യുവതി.

Related Topics

Share this story