Times Kerala

 ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണ ഇന്ന് ബെംഗളൂരുവിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട് 

 
ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി​യും ദേ​വ​ഗൗ​ഡ​യു​ടെ കൊ​ച്ചു​മ​ക​നു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കെ​തി​രെ പീ​ഡ​ന​ക്കേ​സ്
 ബംഗളുരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണ ഇന്ന് ബെംഗളൂരുവിൽ തിരിച്ചെത്തിയേക്കും. ജർമനിയിൽ നിന്ന് ബംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായാണ് വിവരം. മ്യൂണിക്കിൽ നിന്നാണ് ഫ്‌ളൈറ്റ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കിൽ നിന്ന് പുറപ്പെടുന്ന വിമാനം അർദ്ധരാത്രി 12.30 ന് ബെംഗളുരുവിൽ എത്തും. അതേസമയം, പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഈ മാസം 13 ന് ബെംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ്‌ ജാമ്യം. അഞ്ച് ലക്ഷം രൂപ പിഴയടക്കണം, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേസ് തീരും വരെ മൈസൂരുവിലെ കെ ആർ നഗറിൽ പ്രവേശിക്കരുത് എന്നിവയാണ് ഉപാധികൾ.ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ്.  

Related Topics

Share this story