ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ഭരണസമിതി അംഗങ്ങൾക്ക് തിരിച്ചടി. കേസിൽ പ്രതികളായ ഏഴ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ. അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ നിരസിച്ചത്.(Karuvannur Bank fraud case, Supreme Court rejects anticipatory bail plea of 7 accused)
2006 മുതൽ 2011 വരെയുള്ള കാലയളവിൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരാണ് മുൻകൂർ ജാമ്യം തേടി പരമോന്നത കോടതിയെ സമീപിച്ചത്.
കേസിന്റെ ഗൗരവവും അന്വേഷണത്തിന്റെ വ്യാപ്തിയും പരിഗണിച്ച് ഇവർക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തെ പിടിച്ചുകുലുക്കിയ തട്ടിപ്പ് കേസാണിത്.