മകന്റെ ജോലിയെയും ഗ്രാറ്റുവിറ്റി തുകയെയും തട്ടിയെടുക്കാൻ മരുമകളെ തലയ്ക്കടിച്ചു കൊന്ന് പാലത്തിനടിയിൽ തള്ളി; അമ്മായിയമ്മ പിടിയിൽ | Thane Murder Case

Murder
Updated on

താനെ: റെയിൽവേ ജോലിയെയും ഗ്രാറ്റുവിറ്റി തുകയെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മരുമകളെ കൊലപ്പെടുത്തിയ 60-കാരിയായ അമ്മായിയമ്മ പിടിയിലായി (Thane Murder Case). മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ലതാബായ് നാഥ ഗാംഗുർഡെ തന്റെ മരുമകളായ രൂപാലി വികാസ് ഗാംഗുർഡെയെ (35) ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ലതാബായിയെ സഹായിച്ച സുഹൃത്ത് ജഗദീഷ് മഹാദേവ് മ്ഹാത്രെയെയും (67) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറിൽ റെയിൽവേ ജീവനക്കാരനായിരുന്ന മകൻ മരിച്ചതിനെത്തുടർന്ന് രൂപാലിക്ക് ലഭിച്ച 10 ലക്ഷത്തോളം രൂപ വിട്ടുനൽകണമെന്ന് ലതാബായ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, മകന്റെ റെയിൽവേ ജോലി ആശ്രിത നിയമനം വഴി രൂപാലിക്ക് ലഭിക്കുന്നതിനെ ഇവർ എതിർത്തു. പകരം തന്റെ 15 വയസ്സുകാരനായ പേരക്കുട്ടിക്ക് ആ ജോലി ലഭിക്കണമെന്നായിരുന്നു ലതാബായിയുടെ വാശി. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുമ്പ് വടികൊണ്ട് രൂപാലിയെ അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മരുമകളെ കാണാനില്ലെന്ന് പറഞ്ഞ് ലതാബായ് തന്നെ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ലതാബായെ ചോദ്യംചെയ്തപ്പോൾ കൊലപാതകത്തിന് പിന്നിൽ അമ്മയിയമ്മ തന്നെയെന്ന് തെളിഞ്ഞു.

Summary

A 60-year-old woman in Thane was arrested for murdering her daughter-in-law over a dispute involving railway job benefits and gratuity funds. The accused, Latabai, wanted her deceased son's job for her grandson and the insurance money for herself, leading her to conspire with a friend to commit the crime. To cover her tracks, she filed a missing person report, but the police solved the case within 24 hours.

Related Stories

No stories found.
Times Kerala
timeskerala.com